വിശദവിവരങ്ങള്‍ | |
വര്‍ഷം | 1995 |
സംഗീതം | എസ് പി വെങ്കിടേഷ് |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | പന്തുവരാളി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:41:11.
പാല്‍സരണികളില്‍ കാല്‍സരമഴകള്‍ പുല്‍ക്കൊടികളിലെ പനിമണികള്‍ കാണാത്ത രൂപം കേള്‍ക്കാത്ത നാദം തേടുന്ന കാറ്റാടികള്‍ അനുഭവം തന്ന ചമയം വീണ്ടുമണിയും രംഗകലകള്‍ (പാല്‍സരണികളില്‍) ആകാശമില്ല... അതിരുമില്ല... ആധാരമില്ല... അളവുമില്ല... വിണ്‍ഗംഗയില്‍ വീണ മണ്‍ചന്ദനം കണ്മുന്നില്‍ ഈ നര്‍മ്മദാ നാടകം ഇക്കിളിമനസ്സിലെ ഒത്തിരി നിനവിനുമക്കരെ- തുഴയുമൊരിത്തിരി കനവുകളമ്മാനമാടുമ്പോഴും മൊഴികളില്‍ പൂത്ത ചിരികള്‍ കോര്‍ത്ത ചലനം തീര്‍ത്ത നടനം (പാല്‍സരണികളില്‍) വഴിമറന്നു കുഴിയില്‍ വീണു പിടയും കരളെടുത്തു കളിച്ചിലങ്ക പണിയും നിടിയലണിയുമൊരു വിധിയിലിടമനസ്സു മധുരസമമെരിയുമെങ്കില്‍... ഇടയിലിളകുമൊരു ചടുല നിമിഷഗതി തടവിലിടുമഭിനയം... സ്വര്‍വ്വധു കുലമണി ഉര്‍വ്വശിയുടെ കല സര്‍വ്വവുമടിതൊഴുതിടുമൊരു യുവനിര ഉടലുമുയിരുമിടുമുലകിനു കൊടിയിടും ഇവിടെയവിടെ നവ നടനജതി വിതറും കണ്ണകി ചെയ്ത മഹാശപഥങ്ങടെ കണ്ണിയിലാദി വിരുന്നു തരും ഒരുപിടി മധുരവുമനുപമലഹരിയും അവയിലൊരതിശയ കഥയുടെ നിറകൊലുസ്സും (പാല്‍സരണികളില്‍) |