പൂനിലാവു പൂത്തിറങ്ങി (പൈ ബ്രദേഴ്സ് )
This page was generated on May 17, 2024, 8:48 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംദേവി കൃഷ്ണ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:41:07.
പൂനിലാവ് പൂത്തിറങ്ങീ താഴ് നിലങ്ങളിൽ
പൂമരങ്ങൾ പൂത്തുലഞ്ഞു മാനസങ്ങളിൽ
കണിക്കൊന്ന പൂത്ത കാലം
മണിക്കുയിൽ പാടും കാലം
യാമിനീമുഖം ഗാനലോലമായ്
തനിയേ എൻ വീണ പാടിയോ (പൂനിലാവ്...)


പോയ രാവിന്നോർമ്മ പോലെ
മായുമീക്കിനാക്കളെല്ലാം
പാട്ടുകാരാ നിന്റെയോരോ
പാട്ടിലും നിറഞ്ഞു നിൽക്കേ
വന്നു വാനം പാടി മാത്രമേറ്റു പാടുവാൻ
കാവൽ മാടം തന്നിലിന്നും
രാവിൽ ഞാനാപ്പാട്ടു കേട്ടു
വാഴ്വിലെന്റെ ശേഷപത്രം
ഈ വിഷാദം മാത്രമെന്നോ
ഈ വഴിത്താരയിൽ ഏകനായിതോ (പൂനിലാവ്...)


കേളിയാടി നിന്ന രാവും
കേഴുവാൻ പുലർന്ന നാളും
മാഞ്ഞൂ പോയ സന്ധ്യകളും
ഓർമ്മകളായ് പാടീ വീണ്ടും
പാടിത്തീർന്നോരീണങ്ങളേ ഓർമ്മയായ് വരൂ
കാലവീഥി തന്നിലൂടെ
കാൽ കുഴഞ്ഞു നാം നടന്നു
പാതയോരപ്പൂക്കൾ മാത്രം
വേദനിച്ചു നോക്കി നിന്നൂ (പൂനിലാവ്..)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts