വിശദവിവരങ്ങള്‍ | |
വര്‍ഷം | 1995 |
സംഗീതം | എം ജി രാധാകൃഷ്ണന് |
ഗാനരചന | കെ ജയകുമാര്‍ |
ഗായകര്‍ | എം ജി ശ്രീകുമാർ |
രാഗം | മോഹനം |
അഭിനേതാക്കള്‍ | സുരേഷ് ഗോപി ,വാണിവിശ്വനാഥ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 11 2020 08:29:13.
തൂമഞ്ഞോ പരാഗം പോൽ ഈ മണ്ണിൻ പ്രസാദം പോൽ നീലത്താഴ്വാരം കാറ്റിലണയും കാവ്യ ശകലം കേട്ടു നിൽക്കുമ്പോൾ (തൂമഞ്ഞോ...) മേഘങ്ങൾ മായുമ്പോൾ ഹേമഗിരിമുടി തെളിയുമ്പോൾ (2) ശിശിരനിമീലിത മിഴികളിലൊരു നവ മുകുളം താനേ വിരിയുന്നു ഉം..ഉം..ഉം... (തൂമഞ്ഞോ...) തീരങ്ങൾ കുളിരുമ്പോൾ ശ്യാമലതികകൾ പടരുമ്പോൾ (2) ഹിമവാഹിനികളിൽ ഇനി മുതലൊരു പുതു മധുരം താനേ നിറയുന്നു ഉം..ഉം..ഉം... (തൂമഞ്ഞോ...) |