ശരപ്പൊളി മാല ചാര്‍ത്തി (ഏപ്രില്‍ 19)
This page was generated on May 16, 2024, 5:04 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംരവീന്ദ്രൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ് ,എസ് ജാനകി
രാഗംമണിരംഗ്
അഭിനേതാക്കള്‍ബാലചന്ദ്ര മേനോന്‍ ,കൈതപ്രം ,നന്ദിനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:41:01.
ശരപ്പൊളിമാല ചാര്‍ത്തി
ശരദിന്ദുദീപം നീട്ടി
കുറിഞ്ഞികള്‍ പൂത്ത രാവില്‍
ഏതു രാഗം നിന്നെത്തേടുന്നൂ

(ശരപ്പൊളിമാല)

ഇതളറിയാതെ മധുമാസം അകലേ
പൂമണമോ കാറ്റിനു വെറുതെ
സ്വരമുണരാതെ ഒരു ഗാനം അരികെ
കൈവളയുടെ കളിചിരി വെറുതെ
ദാഹജലം തേടി നീ വരും കാനകങ്ങളില്‍
തീയെരിഞ്ഞ ജീവനൊമ്പരം വീണുറങ്ങിയോ
വരമംഗളമരുളും നിറമുകിലിന്‍
കനിവൊഴുകാത്തൊരു വൈശാഖംപോലെ

(ശരപ്പൊളിമാല)

ഉയിരിനുപോലും ശ്രുതിയാമെന്‍ അഴകേ
നീയിനിയൊരു താളം പകരൂ
ചിറകിനു താഴെ തണലേകും കുളിരേ
ജീവനില്‍ മധുമഴയായ് നിറയൂ
ഏതു ജന്മപുണ്യമിന്നു നിന്‍ ദേവസാന്ത്വനം
സ്നേഹമന്ത്രമായുണര്‍ന്നതീ മൂകവീണയില്‍
മിഴിയില്‍ പുലരൊളിയായ് നിറകുടമായ്
പദമാടിവരും സംഗീതംപോലെ

(ശരപ്പൊളിമാല)

രിഗരിഗസരി നിസപനിസരി പനിസരിമപനി
രിഗരിരിസനി സരിസസനിപ മപമനിപസ നിരിസ
സരിമ രിസ നിസരി സനി പനിസ നിപ രിമപസനി
സരിനിസപ നിസപനിമ പനിമപരി പസനിരിസ
സരി സരിമനിസ നിസ നിസനിസനി
പനി പനിസരിപ സരി മപനിസരി
രിമരി രിമരിരി സരിസ സരിസസ
നിസനി നിസനിനി പനിസരിമ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts