വിശദവിവരങ്ങള്‍ | |
വര്‍ഷം | 1997 |
സംഗീതം | എസ് പി വെങ്കിടേഷ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് ,കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:40:48.
മഞ്ഞുമലര്‍ കുങ്കുമം ചന്ദ്രമണി ചന്ദനം മനസ്സിന്റെ മുറ്റത്തേതോ മംഗളഘോഷം കുളിരണിക്കല്യാണത്തിന് മംഗളഘോഷം (മഞ്ഞുമലര്‍ ) അന്തിവെയില്‍ താഴ്വരകള്‍ തന്തി കെട്ടും സാരംഗിയില്‍ സ്വരമഴയായ് നിന്റെ നിഴല്പ്പാടുകളില് എന്റെ നിഴല്‍ വീണലിയും മധുമഴയായ് ദൂരങ്ങളില്‍ ശുഭ താരങ്ങളായ് രാജീവം തിരി നീട്ടുമ്പോള്‍ നിന്നെക്കാണുമ്പോള്‍ നിന്റെ നാദം കേള്‍ക്കുമ്പോള്‍ ഉള്ളിന്നുള്ളില് ശൃംഗാര മേളം (മഞ്ഞുമലര്‍ ) മഞ്ഞലിയും ചന്ദ്രികയില്‍ നെഞ്ചിലുള്ള തംബുരുവില്‍ ശ്രുതിസുഖമായ് നിന്റെ വിരല്ത്തുമ്പുകളില് ചില്ലുമണി ചുണ്ടുകളില്‍ മദ ജതിയായ് യാമങ്ങളില്‍ നിറ യാമങ്ങളില്‍ രാക്കൊമ്പും പൂത്താടുമ്പോള്‍ നിന്നെപ്പുല്കുമ്പോള് നിന്റെ മാറില്‍ ചായുമ്പോള്‍ ഉള്ളിന്നുള്ളില് ഉല്ലാസ മേളം (മഞ്ഞുമലര്‍ ) |