വിശദവിവരങ്ങള്‍ | |
വര്‍ഷം | 1998 |
സംഗീതം | വിദ്യാസാഗര്‍ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് ,കെ എസ് ചിത്ര |
രാഗം | മോഹനം |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:40:26.
കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി പൊട്ടും കുത്തി കാവളം പൈങ്കിളി വായോ കുഞ്ഞാറ്റപ്പെണ്ണിനുടുക്കാന്‍ കുടമുല്ലക്കോടിയുമായി കൂകിയും കുറുകിയും വായോ മഴയോലും മഞ്ഞല്ലേ മുളയോലക്കൂടല്ലേ അഴകോലും മിഴിയോരം കുളിരൂറും കനവല്ലേ മണവാളന് വന്നുവിളിച്ചാല്‍ നാണം കൊള്ളും മനസ്സല്ലേ (കണ്ണാടി) പൂവില്‍ ഈ പുല്ലാങ്കുഴലില്‍ പെണ്ണേ നീ മൂളിയുണര്‍ത്തും പാട്ടിന്റെ പല്ലവിയെന്റെ കാതിലോതുമോ മെല്ലെ ഈ ചില്ലുനിലാവില്‍ മുല്ലേ നിന് മുത്തുപൊഴിയ്ക്കും കിന്നാരക്കാറ്റു കവിള്‍പ്പൂ നുള്ളി നോക്കിയോ ആരും കാണാതെന്നുള്ളില്‍ ഓരോ മോഹം പൂക്കുമ്പോള്‍ ഈണത്തില്‍ പാടീ പൂങ്കുയില്‍... (കണ്ണാടി) മഞ്ഞില്‍ ഈ മുന്തിരിവള്ളിയിലല്ലിപ്പൂ പൂത്തുവിരിഞ്ഞാല്‍ കാണും ഞാനെന്റെ കിനാവില് നിന്റെ പൂമുഖം എന്നും രാക്കൂന്തലഴിച്ചിട്ടെന്നെ പൂമ്പട്ടു പുതയ്ക്കും പുന്നാരത്തൂമണിമുത്തേ നീ വരും നാള് പൂക്കും കാവോ പൊന്‍പൂവോ... തൂവല്‍ വീശും വെണ്‍പ്രാവോ... നെഞ്ചോരം നേരും ഭാവുകം... (കണ്ണാടി) |