താലിക്കു പൊന്നു (ദൈവത്തിന്റെ മകന്‍ )
This page was generated on May 18, 2024, 5:26 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംവിദ്യാസാഗര്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയറാം ,പൂജ ബത്ര ,സായികുമാർ ,വാണിവിശ്വനാഥ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:40:03.

{ആ ...ആ ...]
താലിക്കു പൊന്ന് പീലിക്കു കണ്ണ്
താഴത്തു വിണ്ണ് നീയെന്റെ പെണ്ണ്

താലിക്കു പൊന്ന് പീലിക്കു കണ്ണ്
താഴത്തു വിണ്ണ് നീയെന്റെ പെണ്ണ്
ഇളവെയില്‍ ഉടുത്തു വന്നാല്‍..
ഇതള്‍ മിഴി വിരിഞ്ഞു നിന്നാല്‍..
ഇനിയൊരു മനസ്സു തന്നാല്‍..
[ഓ സോണിയാ........]
(താലിക്കു പൊന്ന് )

ഉദയം കണ്ടു നില്‍ക്കാം ഹൃദയം പങ്കു വയ്ക്കാം
മധുരം കൊണ്ടു മൂടാം [ഓ.. സോണിയാ ]
മുടിയില്‍ നീല രാവും ചിരിയില്‍ പൂ നിലാവും
കരളില്‍ പൊന്‍ കിനാവും [ഓ.. സോണിയാ]
മലരിന്‍ മണമായ് മനസ്സില്‍ നിറയൂ
മദനന്‍ മൊഴിയും കഥകള്‍ പറയൂ
മടിയില്‍ മഴവില്‍ അഴകായ് മയങ്ങൂ
മഴയില്‍ പുളയും പുഴയായ് ഒഴുകൂ
[ഓ.. സോണിയാ.........]
(താലിക്കു പൊന്ന്)

ശിലയും ശില്പ്പമാകും പുളകം പുഷ്പമാകും
പ്രണയം പുണ്യമാകും [ഓ.. സോണിയാ]
തിലകം തിങ്കളാകും തിരുമെയ്‌ തങ്കമാകും
അധരം പവിഴമാകും [ഓ.. സോണിയാ]
മകരം നിറയും കുളിരായ് പടരൂ
മയിലിന്‍ നടനം മിഴിയില്‍ കവരൂ
വനശ്രീ തൊഴുമെന്‍ ഉഷസ്സായ് വിരിയൂ
വളരും കലയായ് വധുവായ് അണയൂ
[ഓ.. സോണിയാ.........]
(താലിക്കു പൊന്ന്)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts