വിശദവിവരങ്ങള്‍ | |
വര്‍ഷം | 2001 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ബോബൻ ആലുംമൂടൻ ,പ്രവീണ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:39:38.
ഞാനൊരു ദാഹം നീ മേഘം പെയ്യൂ... മുകിലേ... അനുരാഗക്കുളിരല നെയ്യൂ (ഞാനൊരു) പൂവേ ഇളം പൂവേ മധുപന് വന്നോ ചാരെ? മൃദുലേ പറയൂ മധുരം തന്നോ ചുണ്ടില്‍? മുരളീലോലന്‍... മുരളീലോലന്‍... അനുരാഗലഹരി നുകര്ന്നോ? (ഞാനൊരു) കാറ്റേ കുളിര്‍കാറ്റേ പുഴയോ നിന്നുടെ തോഴി? അലയില്‍ മുഴുകി പുളകം ചൂടി നെഞ്ചില്‍ ഹൃദയം മീട്ടി... ഹൃദയം മീട്ടി... പ്രണയാനുഭൂതി പകര്‍ന്നോ? (ഞാനൊരു) |