അപ്പനാണേ അമ്മയാണേ (മൈനത്തരുവി കൊലക്കേസ്‌ )
This page was generated on May 4, 2024, 10:19 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1967
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കമുകറ പുരുഷോത്തമൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:56.
Appanaane ammayaane


�അപ്പനാണെ അമ്മയാണെ അമ്മായിയമ്മയാണെ
അന്തപ്പനിന്നൊരു നിധികിട്ടും
പൊന്നാണേലും പണമാണേലും
പള്ളിക്കുപാതിയെനിക്കു പാതി

കടപ്പുറത്തൊരു നല്ല വീടുവയ്ക്കും കവടിയാര്‍ കൊട്ടാരം പോലെ -എന്നിട്ടു
കെ ആര്‍ വിജയയെ പോലൊരു പെണ്ണിനെ
കെട്ടിക്കൊണ്ടുവരും - വീട്ടില്‍
കെട്ടിക്കൊണ്ടുവരും

ടോപ്പും മടക്കിവെച്ചു പുതിയൊരു ഫോര്‍ഡില്‍
കാറ്റുകൊള്ളാന്‍ പോകും ബീച്ചില്‍ കാറ്റുകൊള്ളാന്‍ പോകും
ഒന്നിച്ചുകുളിക്കും ഡ്യൂയറ്റ് പാടും ഹിന്ദിപടത്തിലെപ്പോലെ

വാറ്റിയവെള്ളം വയറ്റിലുണ്ടെങ്കിലും
വാക്കുപറഞ്ഞാല്‍ വാക്ക് -അന്തപ്പന്‍
വാക്കുപറഞ്ഞാല്‍ വാക്ക്
പള്ളിയ്ക്കു നമ്മളെ വിശ്വാസമില്ലെങ്കില്‍
പാതിയാദ്യമെടുത്തോട്ടെ -നിധി
പാതിയാദ്യമെടുത്തോട്ടെ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts