വിശദവിവരങ്ങള്‍ | |
വര്‍ഷം | 2001 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ ജെ യേശുദാസ് ,രാധിക തിലക് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സുരേഷ് ഗോപി ,മുകേഷ് ,ദേവയാനി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:39:24.
തങ്കമനസ്സിന് പീലിക്കടവിലെ താമരപ്പെണ്‍പൂവേ നിന്റെ കിനാവിന് രാജകുമാരനൊ- രാവണിത്തേരുണ്ടോ ചന്ദന മേടുണ്ടോ കൊട്ടാരക്കെട്ടുണ്ടോ കാണാ ചെപ്പുണ്ടോ വേളിപ്പൊന്നുണ്ടോ തീരാ പൊന്‍ കനവില്‍ മായാജാലമുണ്ടോ (തങ്കമനസ്സിന് ) എന്തിനു നീ ഈ സൂര്യനെ നോക്കി പുഞ്ചിരി തൂകി പൂവേ പുഞ്ചിരി തൂകി പൂവേ എന്തിനു നീ ഈ മാനം നോക്കി കുങ്കുമം തൂവി സന്ധ്യേ കുങ്കുമം തൂവി സന്ധ്യേ ഇരുളകലുമ്പോള്‍ പൊരുളറിയുമ്പോള്‍ എന്തിനു നീ ഇന്നിതുവഴി വന്നു പൊന്നണിഞ്ഞു വന്ന പൊന്‍ മലരേ ...ഓ ... (തങ്കമനസ്സിന് ) അക്കരെക്കാവില്‍ ഇക്കരെക്കാവില്‍ ഇത്തിരി സ്വപ്നം പൂത്തോ ഇത്തിരി സ്വപ്നം പൂത്തോ സ്നേഹക്കൊതുമ്പില്‍ തൊട്ടു തുഴഞ്ഞു വന്നോ ദേവകുമാരന് വന്നോ ദേവകുമാരന് നാമറിയാതെ മനമറിയാതെ നാടറിയാതെ വീടറിയാതെ പൂവണിഞ്ഞതേതു തേന്‍ പുലരി ...ഓ ... (തങ്കമനസ്സിന് ) |