സിന്ദൂരതിലകാഞ്ജിതേ (തീര്‍ത്ഥാടനം )
This page was generated on May 9, 2024, 11:50 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംകൈതപ്രം
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംഷണ്മുഖപ്രിയ
അഭിനേതാക്കള്‍ജയറാം ,സുഹാസിനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:39:24.

സിന്ദൂരതിലകാഞ്ചിതേ
രാഗകേയൂരാഹാരാന്വിതേ
സ്വരസിന്ദൂരതിലകാഞ്ചിതേ
രാഗകേയൂരാഹാരാന്വിതേ
നിന്നലങ്കാരപൂജയ്ക്ക് നടതുറക്കാന്‍
കാത്തുനില്‍ക്കുന്ന തീര്‍ത്ഥാടകന്‍
ഞാന്‍ ആരാധകന്‍...

സരിഗമപധനിസ ഗരിസനിധപധനി
സരിസസ നിസനിനി ധനിധധ പധപപ
മപമമ ഗമഗഗ രിഗരിരി സരിസ
ഗരി മഗ പമ ധപ നിധ സനി രിസ ഗരി
(സിന്ദൂര)

മതിലകത്തോ നീ ശ്രീലകത്തോ കൃഷ്ണ-
ശിലയിലോ കാവ്യബിംബത്തിലോ
നിന്നറിവിന്‍റെ ഒരുതുള്ളി മധുരം രുചിച്ചൊരു
മൂകനാമെന്നന്തരംഗത്തിലോ...
എവിടെ... നീ എവിടെ...
(സിന്ദൂര)

കര്‍മ്മകാണ്ഡങ്ങളും സ്വപ്നങ്ങളും നിത്യ-
ചണ്ഡികാഹോമാഗ്നിദ്രവ്യമല്ലോ, എന്‍
കര്‍മ്മകാണ്ഡങ്ങളും സ്വപ്നങ്ങളും നിത്യ-
ചണ്ഡികാഹോമാഗ്നിദ്രവ്യമല്ലോ...
അതില്‍നിന്നുമൊരുനുള്ളു സമ്പാദകുങ്കുമം
അടിയന്‍റെ നെറ്റിയില്‍ തൊടുവിക്കണേ
അമ്മേ... മൂകാംബികേ...
(സിന്ദൂര)

സനിധപമഗരിസ സരിഗമപധ മപധനിസരി നിസരിഗ
ധനിസരി പധനിസ മപധനി ഗമപധ രിഗമപ സരിസ
ഗരിരിസ രിസസനി സനിധപ നിസഗരി
(സിന്ദൂര)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts