വിശദവിവരങ്ങള്‍ | |
വര്‍ഷം | 1967 |
സംഗീതം | ബി എ ചിദംബരനാഥ് |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:55.
കാർമുകിലേ....ഓ...കാർമുകിലേ കരയാൻ പോലും വിധിയില്ലേ മാനത്തെയേകാന്തവീഥിയിലലയും ഞാനും നീയും ഒരുപോലെ കണ്ണുനീർക്കടലിലെ തിരകൾ - നമ്മൾ കരകാണാതെ നടന്നു ഒരു നീരാവിയായ് ഒരു നെടുവീർപ്പായ് ഉയർന്നു നമ്മളീ ശൂന്യതയിൽ - ഒരുനാൾ ഉയർന്നു നമ്മളീ ശൂന്യതയിൽ (കണ്ണുനീർ) താലോലിയ്ക്കാനുള്ള തെന്നലിൻ കൈകൾ തല്ലിയുടയ്ക്കുകയായിരുന്നു വാർമഴവില്ലുകൾ മാനസപുത്രികൾ വാതിലടയ്ക്കുകയായിരുന്നു - മുന്നിൽ വാതിലടയ്ക്കുകയായിരുന്നു (കണ്ണുനീർ) ഈശ്വരനുണ്ടെങ്കിൽ ഈശ്വരൻ കൂടിയും ഇന്നു നമ്മളെ കൈവെടിഞ്ഞു ആകാശത്തിലെ അന്തിനക്ഷത്രമേ അകലെ വെളിച്ചമുണ്ടോ പറയൂ അകലെ വെളിച്ചമുണ്ടോ പറയൂ (കണ്ണുനീർ) |