മുന്നില്‍ദൂരമാം (കുഞ്ഞിക്കൂനന്‍ )
This page was generated on May 16, 2024, 10:44 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1966
സംഗീതംബി എ ചിദംബരനാഥ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 04 2019 08:05:31.
മുന്നില്‍ ദൂരം മുതുകില്‍ ഭാരം
നിന്നാല്‍ നിന്നുടെ അടിപതറും
മുന്നില്‍ ദൂരം മുതുകില്‍ ഭാരം
നിന്നാല്‍ നിന്നുടെ അടിപതറും
മന്നില്‍‍ യാത്ര തുടര്‍ന്നില്ലേ നീ
മുന്നോട്ട് മുന്നോട്ട് മുന്നോട്ട്.. ഓ.. (മുന്നില്‍ ദൂരം)

കാലജലധിയില്‍ ഓരോ ദിവസവും
ഇരമ്പിവരുമൊരു തിരയല്ലോ
കടന്നു പോയാൽ പോകട്ടേ
നീ തിരിഞ്ഞു നോക്കരുതൊരു നാളും
(മുന്നില്‍ ദൂരം)

ആകാശതാരം വിളക്കുമാടം
ആശകള്‍ നിന്നുടെ പങ്കായം
അലറും കാറ്റില്‍ തുഴയുക നൌക
അകലെയകലെ നിന്‍ സങ്കേതം ഓ.. (മുന്നില്‍ ദൂരം)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts