വിശദവിവരങ്ങള്‍ | |
വര്‍ഷം | 2002 |
സംഗീതം | എം ജി ശ്രീകുമാർ |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:11:02.
(കോ) ഓ... (പു) ആരാമം പൂക്കുന്നു ശ്രീരാഗം പാടുന്നു താഴ്വാരത്തിരയാടുന്നു കാവായ കാവെല്ലാം പുലര്കാലച്ചെമ്പൊന്നിന് മാംഗല്യക്കണി ചൂടുന്നു വര്‍ണ്ണച്ചിറകുള്ള മധുമാസമണിമേഘമേ ഇന്നു ഭൂമിക്കു കുടത്തോളം കുളിര് കൊണ്ടുവാ മഞ്ചാടിക്കിളിക്കൊഞ്ചലേ ചെമ്മാനച്ചരുവില് ഋതുവേലച്ചിലമ്പിട്ടു വാ (കോ) കലകലപൂക്കണപാടം ഈ പുതുപുതു മരതകമണിയാം ഒരു നവയുഗനര്‍ത്തന താളം കേട്ടുണരാം (കോ) ധിനകു ധിനകു ധിനകു ധിനകു ധിന ധിന (2) (പു) ഈ മണ്ണു നീ തന്ന വരദാനമല്ലേ പറയൂ ശിവാനന്ദ സൗന്ദര്യമേ (കോ) ഓ.. (പു) ഈ ഭൂമി തേടുന്നൊരഭിരാമ രാഗം നിന്നാത്മഗാനത്തിനാലാപനം വിളകൊയ്തു തീരാത്ത വയലേലകള്‍ ശ്രുതി ചേര്‍ത്തു മീട്ടുന്ന മണ് വീണകള്‍ പുഴകളും സ്നേഹത്തിരകളും മണ്ണിന്നമൃതമാം കീര്‍ത്തനം (കോ) കലകലപൂക്കണപാടം ഈ പുതുപുതു മരതകമണിയാം ഒരു നവയുഗനര്‍ത്തന താളം കേട്ടുണരാം (പു) എന്നും തളിര്ക്കുന്നൊരീ ഗ്രാമരാഗം കണ്ണന്റെ കാരുണ്യ വൃന്ദാവനം (കോ) ഓ... (പു) ഇതു രാമസാമ്രാജ്യ രാജാങ്കണങ്ങള്‍ തറവാട്ടിലുയരുന്ന രാമായണം ഈ ശക്തിഗീതത്തിന്നലമാലയില് ഒരു സ്വര്ഗ്ഗമീ മണ്ണില്‍ നടമാടണം ഉദയമായു് നമ്മളുണരുവാന് കൈകളുയരുവാന് കാലമായു് (കോ) കലകലപൂക്കണപാടം ഈ പുതുപുതു മരതകമണിയാം ഒരു നവയുഗനര്‍ത്തന താളം കേട്ടുണരാം (ആരാമം പൂക്കുന്നു) (കോ) (കലകലപൂക്കണപാടം) (2) |