മുണ്ടകപ്പാടത്തെ (അന്യര്‍ )
This page was generated on May 11, 2024, 12:22 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംമോഹന്‍ സിതാര
ഗാനരചനബാബു ഭരദ്വാജ്
ഗായകര്‍ജി വേണുഗോപാല്‍ ,ആ‍ശ ജി മേനോൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:10:57.

മുണ്ടകപ്പാടത്തെ നാടൻ കുഞ്ഞേ
മുണ്ടകൻ കൊയ്യുമ്പോൾ എവിടിരിക്കും
മുണ്ടകക്കട്ടേടെ കീഴിരിക്കും
കട്ടയുടയുമ്പോൾ എവിടിരിക്കും
അച്ഛൻ മടിമേലിരിക്കും ഞാൻ
അച്ഛൻ മരിക്കുമ്പോൾ എവിടിരിക്കും
അമ്മ മടിമേലിരുന്നുറങ്ങും
അമ്മ മരിക്കുമ്പോൾ എവിടിരിക്കും
കൊച്ചാങ്ങള മടിമേലിരുന്നുറങ്ങും
കൊച്ചാങ്ങള മരിക്കുമ്പോൾ എവിടിരിക്കും
എന്റെ വിധി പോലെ ഞാൻ കഴിയും
എന്റെ വിധി പോലെ ഞാൻ കഴിയും


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts