വിശദവിവരങ്ങള്‍ | |
വര്‍ഷം | 2003 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | ബിജു നാരായണൻ ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ജഗതി ശ്രീകുമാര്‍ ,ഇന്ദ്രൻസ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:10:55.
കൂടറിയാ പക്ഷികളേ കൂട്ടറിയാ കോലങ്ങളെ കൂരിരുളിൻ കൈത്തിരിയെവിടേ (2) ചേറൊഴിയാ ചാളയിലെ പേരറിയാ പാവങ്ങളെ നാളെയുണ്ടോ നല്ലൊരു പുലരി കന്നി തുലാ മേഘങ്ങളിൽ മിന്നി വരും മിന്നലു പോൽ കരളിനുള്ളിൽ തീപ്പൊരി എറിയേ ആരറിയാൻ നിങ്ങളുടേ നേരറിയാൻ നെഞ്ചുരുകും ചേരിയിലെ ജീവിതസമരം (കൂടറിയാ..) ചേരി പാവം ഞങ്ങളുടേ ചേരി ചേരി ഞങ്ങളൊന്നായ് ചേർന്നു വാഴും പുണ്യ സുന്ദര ഭൂമി ജന്മം നോവിൻ ജന്മം നിങ്ങൾ നീറും ഏതോ ശാപം ആകാശമാം നീലമേൽക്കൂരയും മഞ്ഞിൻ കോലായയും സ്വപ്നം കാണാൻ തെരുവിൽ ഇരുൾ മഴ നനയുമൊരുയിരിനു ചിറകുകൾ മെനയുവാനാരാര് (കൂടറിയാ..) ആനമുഖനായ ഗണനായകനെ ഊനമൊന്നും വന്നിടാതെ കാത്തിടണേ കാലം കാണാജാലം കാനൽ നീരായ് വറ്റും നേരം ഓരങ്ങളിൽ ഓരൊ പോരാളിയും ചോര ചിന്താതെയും തീരും ജന്മം പല വിധ പകിടകൾ ചുവടുകൾ അടവുകൾ വിധിയുടെ വിരലിലെ വിളയാട്ടം (കൂടറിയാ..) |