കാശ്മീരസന്ധ്യേ (m) (മഞ്ഞുപോലൊരു പെണ്‍കുട്ടി )
This page was generated on May 2, 2024, 1:50 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംഅല്‍ഫോന്‍സ് ജോസഫ്
ഗാനരചനകൈതപ്രം
ഗായകര്‍ശങ്കര്‍ മഹാദേവന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 23 2012 04:44:17.

കാശ്മീര സന്ധ്യേ...ഹിമസന്ധ്യേ...
മഴവില്ലിനറ്റങ്ങള്‍ മുട്ടുന്നിതംബരനീളം
ഇനി ഈ സാമ്രാജ്യ ചക്രവാളം
ഈ ചക്രവാളം.....

നമുക്കീലോകമാകെ ഒരുവാക്കില്‍ പങ്കിടാം
നമുക്കീ കാലമാകെ ഒരു ചെപ്പില്‍ സൂക്ഷിക്കാം
നെഞ്ചിലെ നന്മക്കനലുകളാല്‍
മഞ്ഞുമലകള്‍ ഉരുക്കീടാം
ഏകലോകം മുന്നില്‍ കാണാന്‍
ചിന്തകൾക്കിനി തടവുണ്ടോ...
ബല്ലേ ബല്ലേ....ബല്ലേ...സ്വപ്നങ്ങൾക്കിനി ചിറകുണ്ടേ
ബല്ലേ ബല്ലേ....ബല്ലേ......ചിറകിന്നഴകുണ്ടേ....(2)

സിന്ധുതീരം ദൂരത്തല്ല ചന്ദ്രഗോളം മാനത്തല്ല
ദൂരെയല്ലാ..തൊട്ടടുത്താണറിയാക്കരകള്‍
വന്‍കരകള്‍....
ഹോ...വിന്ധ്യനിപ്പോള്‍ വന്‍മതിലല്ല
സഹ്യനിപ്പോള്‍ അകലത്തല്ല
അരികിലാണിന്നേഴാം കടലിന്നപ്പുറമുള്ളൊരു തീരങ്ങള്‍
രാഗസന്ധ്യാമേഘം പോലെ....
ഓ.....ഓ....
രാഗസന്ധ്യാമേഘം പോലെ....
വെണ്ണിലാവിന്‍ തൂവല്‍ പോലെ
എങ്ങും പോകാം എങ്ങും പെയ്യാം എങ്ങും നീരാടാം
ഹേയ്..ഹേയ്.....
തുറക്കാം പുത്തന്‍ സങ്കല്പത്തിന്‍ ജാലകം

ഹേയ്..നമുക്കുപാര്‍ക്കാന്‍ പുത്തനുഷസ്സിന്‍
പുതിയ വർ‌ണ്ണക്കൂടാരം
മറകളില്ല...മുറികളില്ല....സ്വര്‍ഗ്ഗവാതില്‍ക്കൂ‍ടാരം
ഈ സ്വര്‍ഗ്ഗവാതില്‍ കൂടാരത്തില്‍
സ്വർ‌ണ്ണമിന്നല്‍ തംബുരു മീട്ടി
സ്വരവസന്തം പൂത്തുനിൽക്കും
സൗഹൃദങ്ങള്‍ നാം തീര്‍ക്കും
എവിടെ നൊമ്പരമുയിരുന്നോ.....
ഗമപധ നീ...നീ....നീ...സാ ധാ പാ
ഗമപധ നിധപമ നിധപമ ഗമരിസ
എവിടെ നൊമ്പരമുയിരുന്നോ.....
അവിടെ നാമൊരു സാന്ത്വനം
ഒന്നായ് പാടും ഒന്നായ് പടരും ഒന്നായ് മാറും നാം
ഹേയ്..ഹേയ്....
മനസ്സില്‍ പുത്തന്‍ കാലം പുലരും സംഗമം....

(നമുക്കീലോകമാകെ.....)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts