ചാഞ്ഞു നിക്കണ (രസികന്‍ )
This page was generated on May 11, 2024, 8:39 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംവിദ്യാസാഗര്‍
ഗാനരചനഎം ഡി അശോക്
ഗായകര്‍മുരളി കൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 01 2021 14:40:02.


ചാഞ്ഞു നിക്കണ പൂത്തമാവിന്റെ
കൊമ്പത്തെ ചില്ലയില്‍ കേറിയത്
പൂര്‍ണ്ണ തിങ്കളെ കാണാനല്ല പൂ പറിയ്ക്കാനല്ല
പാതിരാവിലാ പാലമരത്തില്‍
മൂങ്ങ മൂന്നു ചിലയ്ക്കുമ്പോള്‍
ഓര്‍ത്തു പിഞ്ചിയ കയറിന്റെ തുമ്പത്ത്
തൂങ്ങിമരിയ്ക്കും ഞാനിന്നു തൂങ്ങിമരിയ്ക്കും ഞാന്‍

പൂവു ചൂടണമെന്നു പറഞ്ഞപ്പോ
പൂമരം കൊണ്ടുത്തന്നവനാ
മുങ്ങിക്കുളിക്കണമെന്നു പറഞ്ഞപ്പോ
മുന്നിപ്പുഴവെട്ടിത്തന്നവനാ

അക്കരെനിന്നൊരു മാരനെക്കണ്ടപ്പൊ
എന്നെ മറന്നില്ലെ പെണ്ണേ നീ
എന്നെ മറന്നില്ലേ?
അവനിക്കരെ വന്നപ്പൊ നാട്ടുകാര്‍ക്കെന്നെ നീ
ഒറ്റുകൊടുത്തില്ലേ ?
പെണ്ണേ നീ ഒറ്റുകൊടുത്തില്ലേ?



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts