പിറന്നപ്പോള്‍ സ്വയം (ജീവിക്കാന്‍ അനുവദിക്കൂ)
This page was generated on May 16, 2024, 11:16 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1967
സംഗീതംവിജയഭാസ്കര്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:47.
പിറന്നപ്പോള്‍ സ്വയം പൊട്ടിക്കരഞ്ഞുവല്ലോ - ഇന്നു
പിരിയുമ്പോള്‍ അന്യരെ കരയിക്കുന്നോ ?
പിറന്നപ്പോള്‍ സ്വയം പൊട്ടിക്കരഞ്ഞുവല്ലോ - ഇന്നു
പിരിയുമ്പോള്‍ അന്യരെ കരയിക്കുന്നോ ?
നരജന്മനാടകത്തിലാദ്യന്തമിടക്കിടെ
നരജന്മനാടകത്തിലാദ്യന്തമിടക്കിടെ
മുഴങ്ങുന്ന പല്ലവി കരച്ചില്‍ മാത്രം - ഇതില്‍
സുഖമെന്ന മരുപ്പച്ചയെവിടേ - എവിടേ എവിടേ

വിധിയെന്ന ചതുരംഗക്കളിക്കാരന്‍ മുന്നില്‍
പതിവായി കളിയാടാനിരിക്കുന്നൂ
സുഖദുഖക്കള്ളികളിലിടക്കിടെ മനുഷ്യരെ
നിരത്തുന്നു നീക്കുന്നു വെട്ടിമാറ്റുന്നൂ - വെട്ടിമാറ്റുന്നൂ.
പിറന്നപ്പോള്‍ സ്വയം പൊട്ടിക്കരഞ്ഞുവല്ലോ - ഇന്നു
പിരിയുമ്പോള്‍ അന്യരെ കരയിക്കുന്നോ ?

നരനിതില്‍ വെറുമൊരു കരു മാത്രം ഈ
പ്രപഞ്ചം വിധിയുടെ കളം മാത്രം
ചിരിക്കലും മദിക്കലും കണ്ണീരൊഴുക്കലും
കളിക്കാരന്‍ വരക്കുന്ന കള്ളിയില്‍ മാത്രം
കള്ളിയില്‍ മാത്രം
പിറന്നപ്പോള്‍ സ്വയം പൊട്ടിക്കരഞ്ഞുവല്ലോ - ഇന്നു
പിരിയുമ്പോള്‍ അന്യരെ കരയിക്കുന്നോ ?


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts