ചിത്രമണികാറ്റിൽ [സ്ത്രീ] (സിംഫണി )
This page was generated on May 2, 2024, 10:51 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംദീപക്‌ ദേവ്‌
ഗാനരചനകൈതപ്രം
ഗായകര്‍ജ്യോത്സന രാധാകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 28 2015 06:05:12.
ചിത്രമണിക്കാട്ടില്‍ എന്‍ ഇഷ്ടമലര്‍ക്കൂട്
ഇഷ്ടമലര്‍ക്കൂട്ടില്‍ എനിക്കിഷ്ടമുള്ളൊരാളു്
ആ കൂടണിയാന്‍ കിനാവിലെ മയില്‍പ്പീലി
കൂടെ പാടുവാന്‍ ഞാന്‍ കൊതിക്കുന്ന കളിക്കുയിലു്
ഓ ഹോ ചിത്രമണിക്കാട്ടില്‍ എന്‍ ഇഷ്ടമലര്‍ക്കൂട്
ഇഷ്ടമലര്‍ക്കൂട്ടില്‍ എനിക്കിഷ്ടമുള്ളൊരാളു്
എന്‍ കൂടണിയാന്‍ കിനാവിലെ മയില്‍പ്പീലി
കൂടെ പാടുവാന്‍ ഞാന്‍ കൊതിക്കുന്ന കളിക്കുയിലു്

കണി കാണാം നിറവാനില്‍ ചിരിക്കുന്ന പുലരിമല
മല മേലേ മുകിലോടും മലരണിത്താഴ്വര
താഴ്വാരം തഴുകി വരും മരതകപ്പൂന്തെന്നലേ
ഇവളൊരുങ്ങും കൂടരികില്‍ ഒളികണ്ണെറിയരുതേ

എന്‍ കൂടണിയാന്‍ കിനാവിലെ മയില്‍പ്പീലി
കൂടെ പാടുവാന്‍ ഞാന്‍ കൊതിക്കുന്ന കളിക്കുയിലു്
ഓ ഹോ ചിത്രമണിക്കാട്ടില്‍ എന്‍ ഇഷ്ടമലര്‍ക്കൂട്
ഇഷ്ടമലര്‍ക്കൂട്ടില്‍ എനിക്കിഷ്ടമുള്ളൊരാളു്

അലയോടേ നുരയോടേ അലയുന്ന കുളിരരുവി
കുളിരാറ്റില്‍ കളിയോടം തുഴയുന്ന ദേവനേ
അനുരാഗം അഭിലാഷം ആര്‍ദ്രമാം ഈ വേളകള്‍
ആരോടും പറയരുതേ ആരുമിതറിയരുതേ

ചിത്രമണിക്കാട്ടില്‍ എന്‍ ഇഷ്ടമലര്‍ക്കൂട്
ഇഷ്ടമലര്‍ക്കൂട്ടില്‍ എനിക്കിഷ്ടമുള്ളൊരാളു്
എന്‍ കൂടണിയാന്‍ കിനാവിലെ മയില്‍പ്പീലി
കൂടെ പാടുവാന്‍ ഞാന്‍ കൊതിക്കുന്ന കളിക്കുയിലു്
ഓ ഹോ ചിത്രമണിക്കാട്ടില്‍ എന്‍ ഇഷ്ടമലര്‍ക്കൂട്

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts