ശില്‍പ്പികളേ (സഹധര്‍മ്മിണി )
This page was generated on May 10, 2024, 3:35 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1967
സംഗീതംബി എ ചിദംബരനാഥ്‌
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ബി വസന്ത
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:44.



ശില്പികളേ...ശില്പികളേ
കലയുടെ രാജശില്പികളേ
കല്പനയുടെ വെണ്ണക്കല്ലില്‍
കൊത്തിയതാരുടെ രൂപം
ആരുടെ മായാരൂപം..
(ശില്പികളേ...)

കാമദേവനാണെങ്കില്‍ ഞാന്‍
കണ്മുനയാലമ്പെയ്യും ഞാന്‍
കണ്മുനയാലമ്പെയ്യും...
മാദകമായ വികാരവുമായ് ഞാന്‍
മയൂരനര്‍ത്തനമാടും....
(ശില്പികളേ...)

കാര്‍മുകില്‍വര്‍ണ്ണനാണെങ്കില്‍ ഞാന്‍
ഗോപകുമാരികയാകും...
കാളിന്ദിയില്‍ നീരാടുമ്പോള്‍
കണ്ണാല്‍ മാടി വിളിക്കും..ഒളി-
കണ്ണാല്‍ മാടി വിളിക്കും...
(ശില്പികളേ...)

വസന്തപുഷ്പരഥത്തില്‍ സ്ത്രീയുടെ
വളകള്‍ കിലുങ്ങുമ്പോള്‍
മഹര്‍ഷിയാകിലുമീശ്വരനാകിലു -
മുണരുകയില്ലേ മലര്‍മിഴി.....
വിടരുകയില്ലേ.......
(ശില്പികളേ...)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts