അഴകലകള്‍ (രമണന്‍ )
This page was generated on May 10, 2024, 9:47 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1967
സംഗീതംകെ രാഘവന്‍
ഗാനരചനചങ്ങമ്പുഴ
ഗായകര്‍കെ പി ഉദയഭാനു ,കെ രാധ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മധു ,പ്രേം നസീര്‍ ,ഷീല ,ഉഷാകുമാരി ,മണവാളൻ ജോസഫ്
ഗാനത്തിന്റെ വരികള്‍
Last Modified: February 01 2018 16:21:30.

ആ...
അഴകലകൾ ചുരുളുവിരിഞ്ഞൊഴുകിവരും കവന കലേ
കവന കലേ കലിത കലേ ഗുണ സരളേ തുകിലുണരൂ

ഓ...
തവഹരിത തൃണഭരിത
തടനിതട തണലുകളിൽ
തണലുകളിൽ തത്ത തത്തി
തളിരുലയും കുടിലുകളിൽ

കുടിലുകളിൽ ചെടികളാടി
കുയിലൂതും കാടുകളിൽ
കാടുകളിൽ പാടിനടന്ന് -
ആടു മേയ്ക്കാൻ വന്നു ഞങ്ങൾ
ഓ ആടുമേയ്ക്കാൻ വന്നു ഞങ്ങൾ

കാമുകനും കണ്മണിയും ആണു ഞങ്ങൾ കവിമാതേ
കവിമാതേ കാമുകനെൻ കരളിനെഴും മിഴിയാണെ

മിഴിയാണെ കന്മണിയാം വഴി വിടരും കതിരാണേ
കടമിഴിയിൽ അമൃതെഴുതാൻ കവിമാതേ തുയിലുണരൂ


ചിന്നിയിളം തളിരിളകും ചിങ്ങ മരച്ചില്ലകളിൽ
ചില്ലകളിൽ തിരുവോണ ചെല്ലമണി കുയിൽ കൂകി
കുയിൽ കൂകി പൊന്തി വരും പുലകന്യയ്ക്കകമഴിയാൻ
അകമഴിയും പൂവുകൾ കാണാൻ
തുകിലുണരൂ കവിമാതേ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts