വിശദവിവരങ്ങള്‍ | |
വര്‍ഷം | 1984 |
സംഗീതം | ആലപ്പി രംഗനാഥ് |
ഗാനരചന | മധു ആലപ്പുഴ |
ഗായകര്‍ | കെ ജെ യേശുദാസ് ,കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:09:24.
പൊന്‍ താമരകള്‍ പൂത്തുലയും സമയം പൊന്‍ കതിരുകളോ പ്രേമഗാനമെഴുതും നിമിഷം പൊന്‍ താമരകള്‍ പൂത്തുലയും സമയം പൂങ്കുയിലേ നിനക്കു പാടാം വൈശാഖ ഗാനം പുതുമയെഴും കളമൊഴിയേ വരൂ വരൂ നീ പൊന്‍ താമരകള്‍ .... മഴവില്ലിന്‍ പീലികള്‍ നീര്‍ത്തി മാനത്തെ മയിലുകളാടി മഴവില്ലിന്‍ പീലികള്‍ നീര്‍ത്തി മാനത്തെ മയിലുകളാടി കുളിര്‍മൂടും കൂടുകളില്‍ മാനസമൈനകള്‍ പാടി വരികരികില്‍ എന്നരികില്‍ നീയെന്നരികില്‍ പൊന്‍ താമരകള്‍ ............ കാറ്റിന്റെ കൈവിരലാല്‍ കണിലതകള്‍ കുളിരണിയെ കാറ്റിന്റെ കൈവിരലാല്‍ കണിലതകള്‍ കുളിരണിയെ ചെമ്പകപ്പൂമരച്ചോട്ടില്‍ തെന്നല് തല്പമൊരുക്കി എന്നരികെ എന്നരികെ നീയെന്നരികെ ലാ ലാ ലാ പൊന്‍ താമരകള്‍ .......... |