ഏഴുകടല്‍ (പൗര്‍ണമി രാത്രിയില്‍ )
This page was generated on May 14, 2024, 3:39 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംരവീന്ദ്രൻ
ഗാനരചനപേരാമംഗലം വിശ്വനാഥന്‍
ഗായകര്‍ഡോ ദിലീപ്‌ കുമാര്‍ ,അമ്പിളി രാജശേഖരൻ
രാഗംമദ്ധ്യമാവതി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:14.

ലാലലാലാ ലാലാല ലാലാലാലാ
ഏഴുകടലിന്നക്കരെയുള്ളൊരു
ഏഴു സ്വരരാഗ സുന്ദരിയോ
ദേവലോകത്തിലെ നർത്തകീരത്നങ്ങൾ
ഉർവശി മേനക രംഭ തിലോത്തമയോ
(ഏഴു കടലിൻ.....)

മാനത്തു നിന്നും വന്ന മാലാഖയോ
കാളിദാസന്റെ കാവ്യകന്യകയോ
കാമദേവന്റെ പുഷ്പശരമോ
രവിവർമ്മൻ ഉയിരേകിയ
സ്വർണ്ണ വർണ്ണചിത്രമോ
(ഏഴു കടലിൻ.....)

ഭാഗവതത്തിലെ ശ്രീകൃഷ്ണനോ
രാമായണത്തിലെ ശ്രീരാമനോ (2)
ശാകുന്തളത്തിലെ ദുഷ്യന്തനോ
തിരുരൂപം കുളിരേകും സ്വർണ്ണ വർണ്ണ ശില്പമോ
(ഏഴു കടലിൻ.....)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts