വിശദവിവരങ്ങള്‍ | |
വര്‍ഷം | 1984 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് ,പി സുശീല |
രാഗം | പഹാഡി |
അഭിനേതാക്കള്‍ | ദേവന് ,മേനക ,ബൈജു സന്തോഷ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:08:02.
ആഗ്രഹം ഒരേയൊരാഗ്രഹം ആത്മാവിന്റെ മലരായി സഫലമാവുകയില്ലേ ..അത് സഫലമാവുകയില്ലേ ആഗ്രഹം ഒരേയൊരാഗ്രഹം ആരോമലേ ഞാന്‍ അറിയുന്നു സഫലമാക്കുകയല്ലോ ..അതു സഫലമാക്കുകയല്ലോ (ആഗ്രഹം) ഞാനറിയാതെന്‍ മൌനതടത്തില്‍ തപസ്സിരുന്നവളല്ലേ ആ ...ആ .....ആ .... ഞാനറിയാതെന്‍ മൌനതടത്തില്‍ തപസ്സിരുന്നവളല്ലേ നിന് തിരുമാറില് എന്നെയും ചേര്‍ത്ത് അനുഗ്രഹിക്കുകയില്ലേ . അറിയട്ടെ ഞാന്‍ അറിയട്ടെ നിന്റെ നെഞ്ചിന് താളം (2) (ആഗ്രഹം ) നിന് മിഴിയാലെന് മാനസഗംഗയില്‍ സാരസമലരു വിരിഞ്ഞു ആ ...ആ ....ആ .... നിന് മിഴിയാലെന് മാനസഗംഗയില്‍ സാരസമലരു വിരിഞ്ഞു നിന് ചിരിയാലെന്‍ മാനസവീണയില്‍ മോഹനരാഗമുണര്ന്നു പകരട്ടെ ഞാന്‍ പകരട്ടെ നിന്നില്‍ എന്റെ സ്വരങ്ങള്‍ (2) ആഗ്രഹം ഒരേയൊരാഗ്രഹം ആത്മാവിന്റെ മലരായി ഒരുമെയ്യാവുകയല്ലോ നാം ഹൃദയം മാറുകയല്ലോ ആഗ്രഹം ഒരേയൊരാഗ്രഹം |