വിശദവിവരങ്ങള്‍ | |
വര്‍ഷം | 1984 |
സംഗീതം | ശ്യാം |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ബേബി ശാലിനി ,ജലജ ,സുകുമാരന്‍ ,Nellikodu Bhaskaran |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:08:01.
പുന്നാര പൂമണിമാരൻ അരികില്‍ വന്നപ്പം പുന്നാര പൂമണവാട്ടിക്കെന്തൊരു സന്തോഷം (പുന്നാര....) ഇതെന്തു ഹാല് ? ഇതെന്തു ചേല് ? അ ഇതെന്തു ഹാല് ഇതെന്തു ചേല് പുതിയൊരു കിന്നാരം ? തന തന്തന താനെ നെഞ്ചിലു പൈങ്കിളി ഒപ്പന കേൾക്കുമ്പം തന താനന തന്തന ഞമ്മളു ഇങ്ങനെ ഒപ്പന കൂടുമ്പം പുന്നാര പൂമണിമാരൻ അരികില്‍ വന്നപ്പം പുന്നാര പൂമണവാട്ടിക്കെന്തൊരു സന്തോഷം ഒത്തിരിനേരം കണ്ണുകൾകൊണ്ടു ചൊല്ലിയതെന്താണാവോ ? രണ്ടാളും ചേർന്നു വെറുതെ ഞമ്മളെ മക്കാറാക്കുകയാണോ? (ഒത്തിരിനേരം......) ഒരു പുഞ്ചിരി ചുണ്ടിലുദിച്ചേ അതിലേതോ കാര്യമൊളിച്ചേ - 2 തന തന്തന താനെ നെഞ്ചില്‍ പൈങ്കിളി ഒപ്പന കേൾക്കുമ്പം തന താനന തന്തന ഞമ്മളു ഇങ്ങനെ ഒപ്പന കൂടുമ്പം പുന്നാര പൂമണിമാരൻ അരികില്‍ വന്നപ്പം പുന്നാര പൂമണവാട്ടിക്കെന്തൊരു സന്തോഷം ഇത്തിരി മുൻപെ കൈകള്‍ തമ്മിൽ കാട്ടിയതെന്താണാവോ ? ചുമ്മാ വന്നു ഞമ്മളെ ഇങ്ങളു ബേജാറാക്കുകയാണോ ? (ഇത്തിരി മുൻപെ.....) ഒരു പനിമലർ കവിളിൽ കണ്ടേ ഇതിലെന്തോ സംഗതിയുണ്ടേ - 2 തന തന്തന താനെ നെഞ്ചില്‍ പൈങ്കിളി ഒപ്പന കേൾക്കുമ്പം തന താനന തന്തന ഞമ്മളു ഇങ്ങനെ ഒപ്പന കൂടുമ്പം പുന്നാര പൂമണിമാരൻ അരികില്‍ വന്നപ്പം പുന്നാര പൂമണവാട്ടിക്കെന്തൊരു സന്തോഷം ഇതെന്തു ഹാല് ? ഇതെന്തു ചേല് ? ഇതെന്തു ഹാല് ഇതെന്തു ചേല് പുതിയൊരു കിന്നാരം ? തന തന്തന താനെ നെഞ്ചിലു പൈങ്കിളി ഒപ്പന കേൾക്കുമ്പം തന താനന തന്തന ഞമ്മളു ഇങ്ങനെ ഒപ്പന കൂടുമ്പം |