ആരോമലേ നിലാവിൽ നീ പാടൂ (ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ )
This page was generated on May 5, 2024, 6:04 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംശ്യാം
ഗാനരചനപുതിയങ്കം മുരളി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,മധു ,ജോളി അബ്രഹാം ,ലക്ഷ്മി ,സത്യകല
ഗാനത്തിന്റെ വരികള്‍
Last Modified: March 05 2013 03:11:39.



ആ ..ആ ...

ആരോമലേ നിലാവില്‍ നീ പാടൂ രോമാഞ്ച രാഗം (2)
രാഗര്‍ദ്രരായ് താരങ്ങളും
പൂചൂടും ഹേമന്ത രാത്രിയില്‍
ഈ നല്ല രാത്രിയില്‍
ആരോമലേ നിലാവില്‍ നീ പാടു രോമാഞ്ച രാഗം

മൂകരാവിന്‍ മേടയില്‍ മേഘമെല്ലാം മാഞ്ഞിതാ
തിരശ്ശീല നീര്‍ത്തി നീലയാമിനി (മൂകരാവിന്‍ ..)
ആകാശനീലം പൂത്തല്ലോ വീണ്ടും
രാവിന്‍റെ ശോകം പോയ്‌ മറഞ്ഞിതാ
ആരോമലേ നിലാവില്‍ നീ പാടൂ രോമാഞ്ച രാഗം

പൂക്കള്‍ വാടിപ്പോവിലും വാടിവീണ്ടും പൂവിടും
നിറമാല ചാര്‍ത്തും നീളെ മാധവം (പൂക്കള്‍ ..)
തേങ്ങുന്ന പൂവിന്‍ നിശ്വാസമെല്ലാം വീശുന്ന കാറ്റില്‍
ചേര്‍ന്നലിഞ്ഞിതാ (ആരോമലേ ..)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts