അല്ലിമലർ (ആള്‍ക്കൂട്ടത്തില്‍ തനിയെ )
This page was generated on April 29, 2024, 1:54 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംശ്യാം
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സീമ ,മാസ്റ്റർ പ്രശോഭ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:58.
അല്ലിമലർ കണ്ണിൽ പൂങ്കിനാവും
ചെല്ലച്ചെറുമെയ്യിൽ പൂനിലാവും
കുഞ്ഞിക്കാലിൽ തൊടുന്ന മണ്ണ്‌
പൂ വിരിഞ്ഞൂ....പുളകം കൊണ്ടൂ...
(അല്ലിമലർ കണ്ണിൽ....)

ഓ....തേടിയലഞ്ഞുള്ളിൽ മേവും മോഹങ്ങളിൽ
തേന്മഴ തൂവുന്നു നീ
ഓ..മാരിവില്ലിൻ നിറങ്ങൾ ചൂടി
ഞാൻ നിറഞ്ഞൂ പൂക്കാലമായ്‌
(അല്ലിമലർ കണ്ണിൽ...)

ഓ.... കാന്തി പകരും നിൻ കണ്ണിനാഴങ്ങളിൽ
നീലിമ നീന്തുന്നല്ലോ
ഓ.. നീയുറങ്ങും നിഴലിൽ നിൽക്കേ
ഞാൻ നനഞ്ഞൂ കണ്ണീരിനാൽ
(അല്ലിമലർ കണ്ണിൽ....)
 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts