വിശദവിവരങ്ങള്‍ | |
വര്‍ഷം | 1984 |
സംഗീതം | ശ്യാം |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:07:56.
കസ്തൂരിമാന്‍ കുരുന്നേ തിങ്കള്‍ തോളില്‍ ആലോലമാടാം ഈ രാവില്‍ നീ കൂടെ വാ ( കസ്തുരി) മിഴിയേറ്റു നോവും മാനസം മൊഴിയേറ്റു പാടും വേളകള്‍ മധുരമായ മൌനം അലസമായ നാണം എങ്ങോ നിന്നൂറും മഞ്ഞിന് കണം ആ മഞ്ഞുനീരില്‍ നിന്നീ സംഗമം കണ്ണാടിബിംബങ്ങളുള്ളില്‍ കണ്ണാടിബിംബങ്ങളുള്ളില്‍ കുമിള്‍മുള വിതറുമ്പോള്‍ ഈ രാവില്‍ നീ കൂടെ വാ (കസ്തൂരി ) മൃദുവായ തൂവല്‍ പൂവുകള്‍ നിമിഷങ്ങളില്‍ നിന്നൂര്‍ന്നു പോയ് ചിറകു തേടിയെല്ലാം ചിരികളായി നീന്തി ഉള്ളിന്റെ ഉള്ളില്‍ നിന്നോരായിരം മിന്നാമിനുങ്ങിന് ചില്ലോളങ്ങളില്‍ ഓരോന്നിലും നിന്റെ രൂപം ഓരോന്നിലും നിന്റെ രൂപം പ്രതിഫലനമിടുമ്പോള്‍ ഈ രാവില്‍ നീ കൂടെ വാ (കസ്തൂരി ) |