മുത്തേ മുത്തേ (ഇത്തിരിപ്പൂവിന്റെ) (മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ )
This page was generated on May 14, 2024, 4:14 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,സുഹാസിനി
ഗാനത്തിന്റെ വരികള്‍
Last Modified: July 05 2020 13:54:32.
മുത്തേ.. മ്.. മണിമുത്തേ.. മ്..
ഇത്തിരിപ്പൂവിന്റെ കൈക്കുമ്പിളില്‍ വീണ..
മുത്തേ മണിമുത്തേ..
മാറോടണച്ചു ഞാന്‍ പാടാം..
താമരനൂലിന്മേലാലോലം ..
നീര്‍ മണി മുത്ത്‌ പോല്‍ ആടാട്...
മുത്തേ.. മ്.. മണിമുത്തേ.. മ്..
കൈവന്ന സ്വര്‍ഗ്ഗത്തിന്‍ കുഞ്ഞു മുഖം..
കണ്ടു ഞാന്‍ കൈവല്യമാര്‍ന്നു..
കൈവിട്ട സ്വര്‍ഗ്ഗം കിനാവ്‌ കണ്ടു..
കണ്‍മണീ നീയൊന്നു തേങ്ങീ..
നിദ്രയില്‍.. കണ്മണീ.. നീയൊന്നു തേങ്ങീ..
മുത്തേ.. മ്.. മണിമുത്തേ.. മ്..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts