വിശദവിവരങ്ങള്‍ | |
വര്‍ഷം | 1987 |
സംഗീതം | ശ്യാം |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | പി ജയചന്ദ്രൻ ,സി ഒ ആന്റോ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മമ്മൂട്ടി ,അഗസ്റ്റിൻ ,ഇടവേള ബാബു ,മാമുക്കോയ ,നീന കുറുപ്പ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: May 27 2012 04:44:55.
ജാലകങ്ങള്‍ മൂടിയെങ്ങോ നീയകന്നു പോയി നീയകന്നു പോയി (2) ഇലപൊഴിയും ശിഖരമോടെന് മോഹമാമരം (2) അങ്കണക്കോടിയിലാലംബഹീനമായി നില്ക്കുന്നു മൂകമായി ശോകമൂകമായി (ജാലകങ്ങള്‍ ) അകലെനിന്നായിരം കൈകളാല്‍ എന്നെ പൊതിയുന്നു മന്ദസമീരന് (2) ആ കുളിര്ച്ചാമരക്കാറ്റിലൂടോര്മ്മയില് ഇളകുന്നുണ്ടോമനേ നിന്റെ കാല്സരം (ആ കുളിര്ച്ചാമര ) (ജാലകങ്ങള്‍ ) ചുടുനെടുവീര്‍പ്പിന്റെ മേഘങ്ങള്‍ പെയ്യും മഴയാണെന്‍ മിഴിനീരില്‍ കായല്‍ (2) കായലിന് മാറിലെ പാമരതോണിയില് അലയുന്നിന്നോമനേ ഏകനായി ഞാന്‍ (കായലിന് ) (ജാലകങ്ങള്‍ ) |