വിശദവിവരങ്ങള്‍ | |
വര്‍ഷം | 1989 |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | എം ജി ശ്രീകുമാർ |
രാഗം | വൃന്ദാവന സാരംഗ |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:07:30.
ഉറക്കം കണ്‍കളില്‍ ഊഞ്ഞാലു കെട്ടുമ്പോള്‍ ഉദിക്കും നിന്മുഖം നെഞ്ചത്തില്‍ അകലെയെങ്കിലുമെന്‍ നെടുവീര്‍പ്പുകള്‍ അരികില്‍ വരും കാറ്റിന് മഞ്ചലില്‍ (ഉറക്കം...) പുഴയോരത്ത് നീളും മലയോരത്ത് കളിചിരി കലരുന്നൊരു കുടില്‍ വയ്ക്കേണം നിന് മധുരിമ പൂവിളിക്കായ് വിടരും കോവില്‍ (ഉറക്കം...) കല്ലോലങ്ങള്‍ പാടും താരാട്ടുകളില്‍ നമ്മുടെ കണ്മണിയാ വീട്ടിലുറങ്ങും നിന്നുടലിലെ ചൂടിലെന്റെ നോവുമുറങ്ങും (ഉറക്കം...) |