വിശദവിവരങ്ങള്‍ | |
വര്‍ഷം | 1989 |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | മോഹനം |
അഭിനേതാക്കള്‍ | സുഹാസിനി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:07:28.
കാനനച്ഛായകള്‍ നീളേ കളിയാടും തെന്നലേ (കാനനച്ഛായ) കൂടെ വരാം ഞങ്ങള്‍, പാടി വരാം ഞങ്ങള്‍ പൂക്കുടകള്‍ നീര്‍ത്തീ നീലവാനം... (കാനന...) അതിരുകളില്ലാ ആശകള്‍പോലെ മതിലുകളില്ലാ മാനസംപോലെ പുലരൊളിതന്‍ തീരം അകലെയതാ കാണ്മൂ അഴിമുഖങ്ങള്‍ തേടി പുഴയൊഴുകുംപോലെ വരവായി വരവായി വീണ്ടും.... മണ്ണിനും വിണ്ണിനും മാധുര്യമായവര്‍ (കാനന...) കദളികള്‍ പൂക്കും കാടുകള്‍ തോറും കിളികളെപ്പോലെ കീര്‍ത്തനം പാടി അലയുക നാമെന്നും അതിലെഴുമാനന്ദം നുകരുക നാമെന്നും മധുകരങ്ങള്‍പോലെ കണികാണാന്‍ വിരിയുന്നു വീണ്ടും മണ്ണിന്റെ നന്മതന് മാധുര്യമായവര്‍ (കാനന...) |