വിശദവിവരങ്ങള്‍ | |
വര്‍ഷം | 1989 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | മോഹനം |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:07:26.
മണ്ണിൽ വീണ മഴനീർത്തുള്ളിക്കു മനസ്സിലെങ്ങോ മഴവില്ല് ആ മഴവില്ലിനായിരം ചിറകുണ്ടോ ചിറകുകൾക്കായിരം നിറമുണ്ടോ നിറമുണ്ടോ ( മണ്ണിൽ...) ഉറവനീരായ് ജന്മം എന്നോ ഉണർന്നതും അലയാഴി ഊഞ്ഞാലിൽ എങ്ങോ അലഞ്ഞതും സൂര്യദാഹങ്ങൾ തൻ ചൂടേറ്റുയർന്നതും മോഹങ്ങൾ ദാഹങ്ങൾ ഓരോന്നും ആയിരം നാവുള്ള മൗനങ്ങളായതും ഓർമ്മയില്ലേ ഓർമ്മയില്ലേ കുളിരു കോരും നെഞ്ചിൽ മിന്നൽ പിണഞ്ഞതും ഹൃദയാഭിലാഷങ്ങൾ കണ്ണീരണിഞ്ഞതും ദൂരതീരങ്ങളിൽ കാറ്റേറ്റു പെയ്തതും ആരോരും കാണാതെ ഏതേതോ ചിപ്പി തൻ ആത്മാവിൽ വൈഡൂര്യമായതും ഓർമ്മയില്ലേ ഓർമ്മയില്ലേ (മണ്ണിൽ...) |