മെല്ലെ മെല്ലെ (അമ്മാവനു പറ്റിയ അമളി )
This page was generated on May 21, 2024, 1:46 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനഎം ഡി രാജേന്ദ്രന്‍
ഗായകര്‍ഉമ മഹേശ്വരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍തിലകൻ ,ഇന്നസന്റ് ,തെസ്‌നി ഖാൻ ,ഡിസ്കോ ശാന്തി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:23.
 
മെല്ലെ മെല്ലെ ചെല്ലക്കാറ്റിൽ
തുള്ളി തുള്ളി ആടും പൂവേ
ലജ്ജാവതീ..
(മെല്ലെ മെല്ലെ...)

ഏതോ കാമുകൻ നിന്നോമൽ കവിളീണ നുകർന്നുവോ
ഏതോ സന്ധ്യയിൽ നിൻ മെയ്യിലവൻ പടർന്നോ (2)
ഈ യാമം മോഹനം സുരപാനം മാദകം (2)
ശൃംഗാര ഗന്ധർവ സംഗീത സായൂജ്യമായ്
(മെല്ലെ മെല്ലെ...)

കാറ്റിൻ കൈകളിൽ നിന്നോമൽ പുരികുഴൽ ഉലഞ്ഞുവോ
കാണാക്കുമ്പിളിൽ കന്മദക്കുളിർ നിറഞ്ഞോ (2)
ഈ യാമം മോഹനം സുരപാനം മാദകം (2)
ശൃംഗാര ഗന്ധർവ സംഗീത സായൂജ്യമായ്
(മെല്ലെ മെല്ലെ...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts