ആള്‍ത്തിരക്കിലും (ഉത്തരം )
This page was generated on April 28, 2024, 11:55 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംവിദ്യാധരൻ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ബി അരുന്ധതി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,സുവർണ്ണ ,അക്‌ബര്‍ ,ജഗന്നാഥൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:20.

ആള്‍ത്തിരക്കിലും ഏകാകിനിയായ്
കാത്തുനില്‍ക്കുന്നതാരെ നീ ചൊല്ലൂ
നിന്നണുക്കളില്‍ പോലും ശിശിരം
നിര്‍വൃതിസ്‌പന്ദനങ്ങള്‍ പകര്‍ന്നു
ലോലമാം പത്രകഞ്ചുകമൂര്‍ന്നു പോവതും
നീയറിയാതെ നിന്നു....
എങ്കിലും വസന്താഗമമോര്‍ത്തു
നിന്‍ മുഖമിന്നരുണിമയാര്‍ന്നു
എത്ര കാലമീ പൂവിടല്‍, നാളെ
ചൈത്രവും വിടവാങ്ങുകയില്ലേ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts