വിശദവിവരങ്ങള്‍ | |
വര്‍ഷം | 1966 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | എ എം രാജ |
രാഗം | ശിവരഞ്ജനി |
അഭിനേതാക്കള്‍ | സത്യന് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:22.
കാറ്ററിയില്ല കടലറിയില്ല അലയുംതിരയുടെ വേദന അലയുംതിരയുടെ വേദന തീര്ഥയാത്രകള് പോയാലും ചെന്നു തീരങ്ങളോടു പറഞ്ഞാലും കരുണയില്ലാത്തൊരീ ലോകത്തിലാരും തിരിഞ്ഞുനോക്കുകയില്ലല്ലോ തിരിഞ്ഞുനോക്കുകയില്ലല്ലോ നീരാവിപൊങ്ങുകയാണല്ലോ കരള്‍ നീറിപ്പുകയുകയാണല്ലോ ഒരുമഴവില്ലായി മാനത്തൊരുനാള് വിരിഞ്ഞു നില്ക്കുമീ വേദനകള്‍ |