താളങ്ങൾ മാറുന്നു (നുള്ളിനോവിക്കാതെ )
This page was generated on May 22, 2024, 6:47 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംരാജാമണി
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 19 2012 02:27:46.





താളങ്ങൾ മാറുന്നു ജീവനിൽ അറിയാതെ
നാളങ്ങൾ പൂക്കുന്നു ആശയിൽ അലർപോലെ
നിഴലുകൾ ഇഴയുമീ വഴിയിലേകയായ്
ഒരു ബിംബവും പ്രതിബിംബവും
അനുബന്ധവുമായ്.....
(താളങ്ങൾ.....)

മലർ‌ത്തിങ്കൾ വന്നുദിച്ചു കാറണി വാനിൽ
അതുകണ്ടു നീരണിഞ്ഞതെന്തിനു കണ്ണുകൾ
മൌനം കൊള്ളും ചേതസ്സിനെ തരളിതമാക്കി
ഒരു കിളി അല്ലിൽ പറക്കുന്ന നേരം
പാതിയും വാടി നിൽക്കും
മോഹം തന്നിൽ നിറം തൂകി....
(താളങ്ങൾ.....)

തെന്നലൊന്നു വന്നണഞ്ഞു ചാമരമേന്തി
ഒരു നെഞ്ചിലെന്തിനതു് ഗദ്ഗദമായി...
മാലിൽ മുങ്ങും മാനസത്തിൽ
കതിരുകൾ ചാർത്തി
പുലരിതൻ കൈകൾ തഴുകിടും നേരം
കരിമുഖമോടെ നിൽക്കും
ശോകം തന്നിൽ മോദം വീശി...
(താളങ്ങൾ.....)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts