ഊടും പാവും (വള്ളം [സമ്മേളനം] )
This page was generated on May 18, 2024, 1:31 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംമഹാരാജ
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:55.




ഊടും പാവും നെയ്യും കായൽ കുഞ്ഞോളങ്ങൾ
ഏതോ തീരം തേടും കുളിരിൻ കൂടാരങ്ങൾ
വിരലാലീ അഴകിൽ കവിതകൾ എഴുതുമ്പോൾ
വിരിയുന്ന പുളകങ്ങൾ പോലെ
(ഊടും പാവും...)

ആകാശനീലം തുളുമ്പും നിന്റെ
ഈറൻ മിഴിക്കോണിലെന്നും (2)
നാണം വീണാഗാനം മീട്ടും ചെഞ്ചുണ്ടുകൾ
ആരോമലേ തേൻ കൂടുകൾ
(ഊടും പാവും...)

തൂവെണ്ണിലാവിന്റെ തൂവൽ നെയ്തു
മേലാട ചുറ്റുന്ന പെണ്ണേ (2)
നീയീ രാവിൻ മാറിൽ പൂക്കും രോമാഞ്ചമോ
എന്നെന്നുമെൻ പൂമഞ്ചമോ
(ഊടും പാവും...)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts