വിശദവിവരങ്ങള്‍ | |
വര്‍ഷം | 1985 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ജയഭാരതി ,സീമ ,രതീഷ് ,അരുണ ,പ്രതാപചന്ദ്രൻ ,ശാന്തകുമാരി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:06:51.
അമ്പല വിളക്കുകളണഞ്ഞു ചുറ്റും അന്ധകാരം കൊണ്ടു നിറഞ്ഞൂ (അമ്പല..) മനസ്സിലെ സ്വപ്നത്തിൻ മണിമന്ദിരങ്ങൾ വിധിയുടെ കൊണ്ടുങ്കാറ്റിൽ തകർന്നൂ ദു:ഖത്തിൻ ചിറകടിയോ? മുന്നിൽ ദുരന്തത്തിൽ അലയൊലിയോ ? അമ്പല വിളക്കുകളണഞ്ഞു ചുറ്റും അന്ധകാരം കൊണ്ടു നിറഞ്ഞൂ മറുകര കാണാത്ത കണ്ണീരിൻ കടലിൽ മനുഷ്യ മോഹങ്ങൾ പിടയുന്നൂ (മറുകര..) തിരയോടും ചുഴിയോടും മത്സരിച്ചു മത്സരിച്ചു തീരത്തിലെത്താതെ വലയുന്നൂ (അമ്പല..) വഴിയറിയാത്തൊരു മണലാരാണ്യത്തിൻ നടുവിൽപ്പെട്ടുഴലുന്ന ജീവിതങ്ങൾ തണൽതേടി തണൽതേടി വേനലിലുരുകീ തളര്‍ന്നു തകര്‍ന്നു നിലംപതിക്കുന്നൂ (അമ്പല..) |