ഇത്തിരി നാണം (തമ്മില്‍ തമ്മില്‍ )
This page was generated on May 15, 2024, 9:03 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംരവീന്ദ്രൻ
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ് ,എൻ ലതിക
രാഗംആരഭി
അഭിനേതാക്കള്‍റഹ്മാന്‍ ,ശോഭന ,Shankaraadi ,അടൂര്‍ ഭവാനി
ഗാനത്തിന്റെ വരികള്‍
Last Modified: October 19 2017 04:57:52.


ഇത്തിരി നാണം പെണ്ണിന്‍ കവിളിനു കുങ്കുമമേകുമ്പോള്‍
മംഗളഗന്ധം ആണിന്‍ കരളിനെ ഇക്കിളിയൂട്ടുമ്പോള്‍
ആശംസാ പുഷ്പങ്ങള്‍ നിങ്ങള്‍ക്കായ്‌ നല്‍കുന്നു ഞാന്‍ (ഇത്തിരി..)

മഗരി മഗരി സധസ സരിമ രിമപ മപധ
ധ സ ധ സ ധസരി
മഗരി മഗ
ധ സ ധ സ ധസരി
മഗരി മഗ
ധ സ ധ സ ധസരി
മഗരി മഗ

ഓടം തുഴയും മാന്‍ മിഴികളെ സ്വപ്നം തഴുകും നേരം
സ്വപ്നം അരുളും താരണികളില്‍ മോഹം ഉതിരും നേരം (ഓടം... )
മിഥുനങ്ങളേ പുലരട്ടേ നിങ്ങടെ നാള്‍കള്‍
പുതു മൊട്ടിന്‍ കിങ്ങിണിയോടെ
ജീവിതമെന്നും മധുവിധുവാകാന്‍ ഭാവുകമേകുന്നു
ആശംസാ പുഷ്പങ്ങള്‍ നിങ്ങള്‍ക്കായ്‌ നല്‍കുന്നു ഞാന്‍

തേനില്‍ കുഴയും നൂറിഴകളെ നാദം പുണരും കാലം
നാദം ഉണരും ഉള്ളിണകളില്‍ ദാഹം വളരും കാലം (തേനില്‍.... )
മിഥുനങ്ങളേ നിറയട്ടേ മധുരിമയാലെ
ഇനിയുള്ള രാവുകളെല്ലാം നിങ്ങടെ ബന്ധം
മാതൃകയാകാന്‍ മംഗളമരുളുന്നു
ആശംസാ പുഷ്പങ്ങള്‍ നിങ്ങള്‍ക്കായ്‌ നല്‍കുന്നു ഞാന്‍

ഇത്തിരി നാണം പെണ്ണിന്‍ കവിളിനു കുങ്കുമമേകുമ്പോള്‍
മംഗളഗന്ധം ആണിന്‍ കരളിനെ ഇക്കിളിയൂട്ടുമ്പോള്‍
ആശംസാ പുഷ്പങ്ങള്‍ നിങ്ങള്‍ക്കായ്‌ നല്‍കുന്നു ഞാന്‍
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts