അച്ഛനും അമ്മയ്ക്കും (ഓര്‍മ്മിക്കാന്‍ ഓമനിക്കാന്‍)
This page was generated on May 10, 2024, 7:50 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംരവീന്ദ്രൻ
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:47.
 

അച്‌ഛനും അമ്മയ്ക്കും സ്വകാര്യം സ്വകാര്യം സ്വകാര്യം
അയ്യയ്യോ ഈ അമ്മാവനും ഏതാണ്ടു സ്വകാര്യം സ്വകാര്യം
(അച്ഛനും അമ്മയ്ക്കും...)


രണ്ടാളും തമ്മിൽ കാണും നേരം
ഉണ്ടല്ലോ തല്ലാനായി ഏതോ കാര്യം
ഒന്നങ്ങു നമ്മൾ നോക്കിപ്പോയാൽ
മിണ്ടാതെ മാറ്റുന്നേ ഓരോ കാര്യം
വേണം നമുക്കും സ്വകാര്യം
വേണം നമുക്കും സ്വകാര്യം
(അച്ഛനും അമ്മയ്ക്കും...)


കൂടിന്റെ ഉള്ളിൽ കൂനിക്കൂടും
ആന്റിക്കും ഉണ്ടല്ലോ ഏതോ കാര്യം
മുറ്റത്തെ വെല്യ കാലിൽ നോക്കും
കാക്കയ്ക്കും പൂച്ചയ്ക്കും എന്തോ കാര്യം
വേണം നമുക്കും സ്വകാര്യം
വേണം നമുക്കും സ്വകാര്യം
(അച്ഛനും അമ്മയ്ക്കും...)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts