പൂവണിഞ്ഞു മാനസം (ഈ തണലില്‍ ഇത്തിരി നേരം )
This page was generated on May 17, 2024, 7:06 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംശ്യാം
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ് ,എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,ശോഭന
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:45.

ആരിരോ ആരാരോ ആരിരോ ആരാരോ
പൂവണിഞ്ഞു മാനസം നാമറിയാതെ
തേനണിഞ്ഞു ജീവിതം നാളറിയാതെ
ഏഴുനിറം ചാർത്തി മധുരങ്ങൾ തൂകി
സമയമാം ഒരു കിളി കൂടണയുമ്പോൾ
(പൂവണിഞ്ഞു.....)

ആരിരോ ആരാരോ ആരിരോ ആരാരോ
നിൻ ചിരിയിൽ വിടരുന്നു എന്റെ മോഹങ്ങൾ
നിൻ ചിറകിൽ ഉയരുന്നു എന്റെ സ്വപ്നങ്ങൾ (2)
സ്വരലതേ മൃദുലതേ പകരുന്നുവോ
ഹൃദയത്തിൻ കുമ്പിളിൽ നിന്നീ സൗഭഗം
അലരു പോൽ അമൃതു പോൽ എന്റെ വിചാരം
കളഭവും സുദിനവും പെയ്തിടും കാലം
(പൂവണിഞ്ഞു.....)

ആഹാഹാ ആ...ആ...ആ..ആ...
നീ തൊടുമ്പോൾ വളരുന്നു എന്റെ ദാഹങ്ങൾ
നിൻ മിഴിയിൽ തെളിയുന്നു എന്റെ ലോകങ്ങൾ (2)
അനഘമേ സുകൃതമേ അരുളുന്നുവോ
ഹൃദയത്തിൻ ഇതളാൽ നീ നിൻ സൗരഭം
മുകുളമായ് കലികയായ് എൻ അഭിലാഷം
ഹരിതവും അരുണവും പൊതിഞ്ഞിടും കാലം
(പൂവണിഞ്ഞു.....)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts