ആശംസകള്‍ നൂറുനൂറാശംസകള്‍ (ഹലോ മദ്രാസ്‌ ഗേള്‍ )
This page was generated on May 3, 2024, 6:05 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംഗംഗൈ അമരന്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹംസധ്വനി
അഭിനേതാക്കള്‍ശങ്കര്‍ ,രാജ്കുമാർ ,പൂർണ്ണിമ ജയറാം
ഗാനത്തിന്റെ വരികള്‍
Last Modified: January 15 2018 05:41:43.
ആശംസകള്‍ നൂറുനൂറാശംസകള്‍
ആശകള്‍ വാക്കുകള്‍ തേടുമീ വേളയില്‍
എന്റെ ഹൃദയം നീട്ടിനില്‍ക്കും
നൂറുനൂറാശംസകള്‍ നൂറുനൂറാശംസകള്‍

മലരുകള്‍ വിടര്‍ത്തി കതിരുകള്‍ നിരത്തി
വന്നണയും ദിവസം
സ്മരണകള്‍ പുതുക്കി മധുരിമയൊഴുക്കി
പൊന്നണിയും ദിവസം
ഞാനെന്തു തരുവാന്‍ നിന്‍ മനംനിറയെ
ഭാവുകം പകരാന്‍!
നിന്‍ മോഹവാഹിനീ തീരഭൂമികള്‍
പുഷ്പഹാരമണിയാന്‍!
ആശംസകള്‍.. നൂറുനൂറാശംസകള്‍!

അഴകുകള്‍ മുകര്‍ന്നു ചിരികളിലലിഞ്ഞു
പൂവിതറും നിമിഷം
നിനവുകള്‍ പകുത്തു കരളുകളടുത്തു
തേന്‍ ചൊരിയും നിമിഷം
എന്നും നിന്‍ വഴിയില്‍ മഞ്ജിമ പുലരാന്‍
മംഗളമരുളാം..
നിന്‍ മോഹവീണതന്‍ മൂകതന്ത്രികള്‍
രാഗമാല്യമണിയാന്‍
ആശംസകള്‍ നൂറുനൂറാശംസകള്‍


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts