വിശദവിവരങ്ങള്‍ | |
വര്‍ഷം | 1982 |
സംഗീതം | ശ്യാം |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ ജെ യേശുദാസ് ,എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | രതീഷ് ,ലക്ഷ്മി ,പ്രതാപ് പോത്തന് ,മാധവി ,സീമ ,ബാലൻ കെ നായർ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:06:31.
കേളീലോലം തൂവൽ വീശും സായം തെന്നൽ തുള്ളും തൈ തെന്നൽ തേനല്ലിപ്പൂവിൻ ചുണ്ടിൽ നെയ്യും പൂമുത്തം ശൃംഗാരക്കന്നിനൃത്തം നെയ്യും ഉന്മാദം നിലാവിൻ വാടിയിൽ (കേളീലോലം..) വാനഴകേ കനി മലരിതളേ നിൻ മിഴിയിൽ മധു ജലകണമോ വാനവീഥിയിൽ ചുവടിളകിയാടുന്നിതാ പരാഗമോ നിശാഗന്ധി കന്യേ രജനികൾ തോറും ലഹരികൾ രമണികക്കുള്ളിൽ കൊതിയുണർത്തീ യാമങ്ങൾ തോറും ക്രീഡാവിലോലുപേ (കേളീലോലം..) പാലൊഴുകും മതിയൊളിമഴയിൽ താരുകളിൽ മദലഹരികളോ പാറുന്നുവോ സ്വരജതികൾ പാടുന്നുവോ വികാരമോ മാസ്മരാക്ഷിമാരേ വനികൾക്കുള്ളിൽ സ്വയമുണരില്ലേ സ്വർലോകം പോൽ സംഗീത സാഗരം (കേളീലോലം..) |