വിശദവിവരങ്ങള്‍ | |
വര്‍ഷം | 1982 |
സംഗീതം | എം എസ് വിശ്വനാഥന് |
ഗാനരചന | കാവാലം നാരായണപ്പണിക്കര്‍ |
ഗായകര്‍ | ഉണ്ണി മേനോന് ,എസ് ജാനകി |
രാഗം | ആഭേരി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:06:23.
അംഗം പ്രതി അനംഗൻ തൻ അമ്പുകൾ കൊണ്ടു പൊതിയുമ്പോൾ എന്നോ നോറ്റ തിരുവാതിര തൻ വരമരുളും സൗഭാഗ്യം വരമരുളും സൗഭാഗ്യം പൂവിരൽ തൊടുമ്പോലെ വെണ്ണിലാ കുഞ്ഞലകൾ ഏതോ മരന്ദ തന്തിയിൽ മീട്ടും കോമളരാഗം അപൂർവകോമളരാഗം മിഴിയും മനവും ചുറ്റും നിറയും മധുരിമ പുൽകി രമിക്കുമ്പോൾ അൻപിൽ നലമാം ഉള്ളിൽ കുളിരിൻ കൊടിയേറ്റക്കാലം ഇതു ചന്ദ്രോത്സവകാലം (അംഗം..) മാന്തളിർത്തുമ്പിളക്കും തെന്നലിൻ കരവിരുതിൽ ഏതോ മൃദംഗ നാദകേളി തൻ ആവർത്തനം ഇതു തനിയാവർത്തനം നനവായലിവായ് തമ്മിൽ പകരും നറുമണമെങ്ങും നിറയുമ്പോൾ പുണ്യം പുലരും വർണ്ണം വിരിയും കനവിൻ പൂക്കാലം ഇതു മധു പൊഴിയും കാലം ആ..ആ (അംഗം...) |