വിശദവിവരങ്ങള്‍ | |
വര്‍ഷം | 1982 |
സംഗീതം | കെ സി വര്‍ഗീസ് |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | ജെന്‍സി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:06:10.
(1)ഏകാന്തതേ നിന്റെ ദ്വീപില്‍ ഏകാന്തമാം ഒരു ബിംബം (2)ഏകാന്തതേ നിന്റെ ദ്വീപില്‍ ഏകാന്തമാം ഒരു ബിംബം വേര്‍പെടും വീഥിയില്‍ ഒന്നില്‍ തേങ്ങലായി മാറുന്ന ബിംബം (ഏകാന്തതേ (1)..) ആശകള്‍ മേയുന്ന തീരം നീലിമ മായുന്ന തീരം ആശകള്‍ മേയുന്ന തീ..രം നീലിമ മായുന്ന തീരം നേരിയ ശ്വാസലയത്തില്‍ ഇവിടെ വിടരും അരിയ മലരും അഴലണിയുകയോ? ഇവിടെ ഇരുളിൽ മഴവിൽക്കിളി തന് ചിറകൊടിയുകയോ? (ഏകാന്തതേ (1)...) വാക്കുകള്‍ തേടുന്ന മൗനം സാന്ദ്രത കൂടുന്ന മൗനം വാക്കുകള്‍ തേടുന്ന മൗനം സാന്ദ്രത കൂടുന്ന മൗനം മനസ്സില്‍ നിന്നുലയുന്ന നാളം അറിയാതെ തെറ്റുന്ന താളം ഇരവില്‍ പകലില്‍ നിഴലില്‍ നിഴലായ് നെഞ്ചോടു ചേരുന്ന ദുഃഖം (ഏകാന്തതേ (2)(1)...) |