താളങ്ങൾ പുണ്യം തേടും (ഗൃഹലക്ഷ്മി )
This page was generated on May 22, 2024, 1:26 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംശ്യാം
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി ജയചന്ദ്രൻ ,വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മധു ,സുഭാഷിണി
ഗാനത്തിന്റെ വരികള്‍
Last Modified: August 24 2018 03:09:02.
താളങ്ങൾ പുണ്യം തേടും പാദം പാദം
മോഹങ്ങൾ തെയ്യംപാടും നെഞ്ചം നെഞ്ചം
ഓടിപ്പോകാതെ ആടും പൂവാടി - 2
കുരുന്നുമലരിൽ ഒന്നു കൈയ്യിൽ തന്നെ നീ പോ
ദാഹത്തിൻ കനൽവിതയ്ക്കും നോട്ടം നോട്ടം
രാഗത്തിൻ ശ്രുതി പകർത്തും ഭാവം ഭാവം
തിടുക്കം കാട്ടല്ലേ പിറകെ പായല്ലേ - 2
മലരുനുള്ളി മധുനുണയാം സമയമായില്ല
താളങ്ങൾ പുണ്യം തേടും പാദം പാദം
മോഹങ്ങൾ തെയ്യം പാടും നെഞ്ചം നെഞ്ചം

കല്യാണം കഴിയും രാവിൽ ആരാമപ്പൂവാകെ നിനക്കേ സ്വന്തം - 2
വരളും നിൻ ഹൃദയത്തിൽ പുതുവെള്ളം പായുമ്പോൾ
എരിയും നിൻ സ്വപ്നത്തിൻ പുഴവഞ്ചി പൂക്കുമ്പോൾ
മലരുതന്നു മധുപകർന്നു മയങ്ങുമല്ലോ ഞാൻ
ദാഹത്തിൻ കനൽവിതയ്ക്കും നോട്ടം നോട്ടം
രാഗത്തിൻ ശ്രുതി പകർത്തും ഭാവം ഭാവം

യാചിച്ചാൽ കനിയില്ലല്ലോ ദാഹത്താൽ വലയുമ്പോൾ വേദാന്തമോ - 2
ഒരു മാളിക പോലല്ലോ കല്യാണസങ്കല്പം
അതിലേറി സ്വയമേ ഞാൻ വലയേണം എന്നാണോ
ഒരിക്കൽമാത്രം കനിവുകാട്ടൂ അതിനുമുൻപേ നീ
താളങ്ങൾ പുണ്യം തേടും പാദം പാദം
മോഹങ്ങൾ തെയ്യംപാടും നെഞ്ചം നെഞ്ചം
തിടുക്കം കാട്ടല്ലേ പിറകെ പായല്ലേ - 2
മലരുനുള്ളി മധുനുണയാം സമയമായില്ല
 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts