ഹസ്ബി റബ്ബി സലല്ലാ (അടിമച്ചങ്ങല )
This page was generated on May 12, 2024, 10:57 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ഷീല ,കൊച്ചിന്‍ ഹനീഫ
ഗാനത്തിന്റെ വരികള്‍
Last Modified: December 11 2012 03:30:19.

ഹസ്ബി റബ്ബി സല്ലള്ള മാഫീ ഹൽഫീ ഹൈറുള്ളാ
നൂറു മുഹമ്മദ് സെല്ലള്ളാ ലാഇലാഹാ
ലാഇലാഹാ ഇല്ലള്ളാ ഹക്ക് ലാഇലാഹാ ഇല്ലള്ളാ
(ഹസ്ബി റബ്ബി...)

പെരുന്നാൾ പൂമ്പിറ പോൽ ചമഞ്ഞിന്നു നിൽക്കും (2)
ഖൽബിന്നു ഖല്ബായ കുഞ്ഞുങ്ങൾ നിങ്ങൾ (2)
താളത്തിനറബന മുട്ടണ തഞ്ചത്തിൽ
തളവള കിലുക്കിയിന്നാടേണം
ഇമ്പത്തിൽ കെസ്സിന്റെ ഈണത്തിൽ
ചെഞ്ചൊടി പൂവുകളിന്നു വിടർത്തേണം
പതിനാലാം ബഹറിന്റെ കുളിരാകണം
(ഹസ്ബി റബ്ബി...)

മക്കയിത് ഹജ്ജുമാസം അൽഹമെത്തിയ നാളിത്
നല്ല ബലിപെരുന്നാളിത്
അള്ളാ..അള്ളാ..
മക്കയിത് ഹജ്ജുമാസം അൽഹമെത്തിയ നാളിത്
നല്ല ബലിപെരുന്നാളിത്
മധുരസ്നേഹം ദുനിയാവിൽ ഒഴുകുന്ന നാളിത് (2)
മണിമുമുത്തു നബിയുടെ വചനങ്ങൾ
ഹൃദയത്തിൻ കിത്താബിൽ നിങ്ങൾ കുറിക്കേണം
അലുക്കത്തും കൊലുസ്സുമായ് അത്തറു പൂശിയ
മനസ്സുമായ് ഒപ്പന പാടേണം
പതിനാലാം രാവിന്റെ ചിരി തൂകണം
(ഹസ്ബി റബ്ബി...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts