ആകാശം നിറയെ ദീപാവലി (ഇതിഹാസം )
This page was generated on April 28, 2024, 5:48 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംകെ ജെ ജോയ്‌
ഗാനരചനപാപ്പനംകോട് ലക്ഷ്മണന്‍
ഗായകര്‍പി ജയചന്ദ്രൻ ,വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:05:25.
 
(സ്ത്രീ) ആകാശം നിറയേ ദീപാവലി ആത്മഹര്‍ഷത്തിന്‍ പുഷ്പാഞ്ജലി (2)
എങ്ങും സൗരഭ്യം സ്നേഹ സൗരഭ്യം എങ്ങും സംഗീതം ദിവ്യ സംഗീതം

(പു) ആകാശം നിറയേ ദീപാവലി ആത്മഹര്‍ഷത്തിന്‍ പുഷ്പാഞ്ജലി (2)
(ഡു) എങ്ങും സൗരഭ്യം സ്നേഹ സൗരഭ്യം എങ്ങും സംഗീതം ദിവ്യ സംഗീതം

(പു) ജനനിയും ജനകനും ആദ്യമായി തമ്മില്‍ മധുരം പകര്‍ന്ന പുണ്യ ദിനം (2)
(സ്ത്രീ) ഇന്ന് സ്നേഹത്തിന്‍ സ്വപ്നദിനം സ്നേഹത്തിന്‍ സ്വപ്നദിനം
(പു) ജന്മ സാഫല്യം ധര്‍മ്മ സാഗരം
(സ്ത്രീ) ഇന്നീ സൗഭാഗ്യം ഞങ്ങള്‍ കുഞ്ഞലകള്‍

(ഡു) എങ്ങും സൗരഭ്യം സ്നേഹ സൗരഭ്യം എങ്ങും സംഗീതം ദിവ്യ സംഗീതം
ആകാശം നിറയേ ദീപാവലി ആത്മഹര്‍ഷത്തിന്‍ പുഷ്പാഞ്ജലി
എങ്ങും സൗരഭ്യം സ്നേഹ സൗരഭ്യം എങ്ങും സംഗീതം ദിവ്യ സംഗീതം

(സ്ത്രീ) പ്രണയര്‍ക്ക് വാത്സല്യം സ്വര്‍ണ്ണത്തളികയില്‍ അമൃതം പകര്‍ന്ന ദിവ്യദിനം
(പു) പ്രണയര്‍ക്ക് വാത്സല്യം സ്വര്‍ണ്ണത്തളികയില്‍ അമൃതം പകര്‍ന്ന ദിവ്യദിനം
(സ്ത്രീ) ഇന്ന് ശ്രീകോവില്‍ ഈ മന്ദിരം ശ്രീകോവില്‍ ഈ മന്ദിരം
(പു) കണ്ണില്‍ ആനന്ദം പൊന്നിന്‍ തിരി നീട്ടും
(സ്ത്രീ) കര്‍മ്മ സായൂജ്യം ഞങ്ങള്‍ കതിരൊളികള്‍

(ഡു) എങ്ങും സൗരഭ്യം സ്നേഹ സൗരഭ്യം എങ്ങും സംഗീതം ദിവ്യസംഗീതം
ആകാശം നിറയേ ദീപാവലി ആത്മഹര്‍ഷത്തിന്‍ പുഷ്പാഞ്ജലി (2)
എങ്ങും സൗരഭ്യം സ്നേഹ സൗരഭ്യം എങ്ങും സംഗീതം ദിവ്യസംഗീതം


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts